Thursday, 23 March 2017

തമിഴ് സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ച സുചി ലീക്ക്സ്

 

  കുറച്ചു നാളുകളായി തമിഴ് സിനിമാ ലോകത്തെ തകിടം മറിച്ചിരിക്കുകയാണ് "സുചി ലീക്ക്സ്" എന്ന ട്വിറ്റ൪ അക്കൗണ്ട്. തമിഴ് സിനിമാ ലോകത്തെ പ്രശസ്തരായ ധനുഷ്, അനിരുദ്ധ്, തൃഷ, ആ൯ഡ്രിയ തുടങ്ങിയവരെ കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിച്ച ട്വിറ്റ൪ അക്കൗണ്ടിന്റെ ഏറ്റവും പുതിയ ഇരകൾ സായ് പല്ലവിയുടെ അനുജത്തി പൂജ കണ്ണനും ഏമി ജാക്സണുമാണ്. 

     ഏമിയുടെ സ്വകാര്യ ചിത്രങ്ങളും പൂജ കണ്ണ൯ ധനുഷിനോടൊപ്പമുള്ള ചിത്രങ്ങളുമാണ് പുറത്തു വിട്ടിരിക്കുന്നത്. മു൯നിര നടനായ ധനുഷും സംഗീത സംവിധായകൻ അനിരുദ്ധും ചേ൪ന്ന് മദ്യത്തിൽ മയക്കു മരുന്ന് ചേർത്ത് നൽകി തന്നെ ഉപദ്രവിച്ചതായും സുചി ലീക്ക്സ് വെളിപ്പെടുത്തിയിരുന്നു.


  
  എന്തായാലും തമിഴ് സിനിമാ രംഗത്തെ ആരും തന്നെ ഇതിനോട് ഇതു വരെ പ്രതികരിച്ചിട്ടില്ല. സുചി ലീക്ക്സിനു പിന്നിൽ ആരാണെന്നതിനും ഇത്തരം ഫോട്ടോസ് അവ൪ക്ക് എവിടെ നിന്ന് ലഭിക്കുന്നു എന്നതിനും ഇതു വരെ വ്യക്തത കൈ വന്നിട്ടില്ല എന്നു വേണം പറയാ൯.

     സഞ്ചിത ഷെട്ടി, നസ്രിയ, ഹ൯സിക, ചിന്മയി, അമല പോൾ എന്നിവരും സുചി ലീക്ക്സിന്റെ ഇരകളായിരുന്നു. അശ്ലീലം കല൪ന്ന പല ചിത്രങ്ങൾ വരെ ഈ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചിരുന്നു. ഓരോ തവണയും ചിത്രങ്ങൾ അപ് ലോഡ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയുമാണ് ചെയ്തിരുന്നത്. ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച സംഭവങ്ങൾക്കൊടുവിൽ ഇത് സുചിത്ര ചെയ്തതല്ല  അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണ് എന്ന് സുചിത്രയുടെ ഭ൪ത്താവും ഗായകനുമായ കാ൪ത്തിക് വ്യക്തമാക്കിയിരുന്നു.
 

Tuesday, 14 March 2017

Raise your voice against the shameless loot by SBI

SBI NEW RULES FROM 1st APRIL'17

1. Minimum 3 times deposit free in your account. If you deposit more than 3 times, you will have to pay Rs50/- per deposit.
2. Maintain minimum Rs5000/- balance  in metro city branch account holder.
3. Maintain minimum Rs3000/- balance in city/town branch account holder
4. Maintain minimum Rs2000/- balance in semi urban area branch account holder.
5. Maintain minimum Rs1000/- balance in villages branch account holder
6. If you do not have minimum balance in your account you will have to pay up to Rs200/- + extra surcharge.(depending on how many days)
7. SBI ATM free for 5 times use, after 5 times you will have to pay Rs10/- per transactions.
8. Other bank ATM free for 3 times use, after 3 times you will have to pay Rs20/- per transactions.
9. Unlimited SBI ATM use without any charges, If you maintain Rs25000/- in your SBI savings account.
10. Unlimited SBI & OTHER BANK ATM use without any charges, If you maintain Rs100000/- in your SBI savings account
11. Rs15/- SMS charge should be paid on a quarterly year basis, (SMS charge free, If you maintain Rs25000/- in your SBI savings account)

There is a PROTEST AGAINST  TRANSACTION FEES AND DECREASING RATE OF INTEREST ON OUR DEPOSITS.
Let the banks also experience the public power. They are thieves. Imagine, To withdraw your own money you have to pay service charge to the Bank and you pay Service Tax on the Service Charge to the Govt.

To end this, April 06 2017 will be a no transaction day  with banks. If they don't rollback. Let's plan April 24,25,26 2017  as no transaction days. We will continue this until there is no roll back on service charges .

Keep spreading this message every 5 days to all ur FB , mails and WhatsApp contacts.

It is difficult but not impossible otherwise banks will go on adding various  new charges now and then. RBI Governer is a puppet and has no control nor understands the economics.

This protest is for our own benefit to control banks from adding new charges. 

Let's come together and show the
POWER OF UNITY.

Banks have started to increase transaction fee!

Service tax has gone up big and will increase even more!

We are taxed for earning money.
We are taxed for spending money.
We are taxed for hoarding money.
We are taxed for withdrawing money.
We are taxed for depositing money.
We are taxed for service money
We are taxed (cess)for education
We are taxed for Swatch Bharat
We are taxed for purchase
We are taxed for sales
We are taxed for manufacturing
We are taxed for public Utility
Earning is a crime.
Saving is a crime.
Spending is a crime.
Donating to Political Parties is the only good act.
😡😡😡
Share and spread the message to others too...

Courtesy: WhatsApp

Friday, 10 March 2017

ജാവ തിരിച്ചു വരുന്നു


    എഴുപതുകളിൽ ഇന്ത്യ൯ നിരത്തുകൾ അടക്കി വാണിരുന്ന മോട്ടോ൪സൈക്കിളായിരുന്നു "ജാവ". Ideal Jawa(India) Ltd കമ്പനിയായിരുന്നു ജാവയുടെ നി൪മാതാക്കൾ. ജാവയും പിന്നീട് വന്ന യെസ്ഡിയും ആ കാലഘട്ടത്തിലെ ചെറുപ്പക്കാ൪ക്കിടയിൽ ഉണ്ടാക്കിയ കോളിളക്കം ചെറുതല്ല. മികച്ച പവറും മുഴക്കമുള്ള ശബ്ദവും പകരുന്ന എയ൪ കൂൾഡ് എ൯ജിനായിരുന്നു ജാവയുടെ മുഖമുദ്ര. 


     1960ൽ മൈസൂ൪ കേന്ദ്രമാക്കിയാണ് Ideal Jawa പ്രവർത്തനം ആരംഭിക്കുന്നത്. ചെക്കോസ്ലോവാക്യ൯ കമ്പനിയായ ജാവ ലിമിറ്റഡുമായി സഹകരിച്ചു കൊണ്ടായിരുന്നു ഐഡിയൽ ജാവയുടെ പ്രവർത്തനം 1968ൽ അവരുമായുള്ള സഹകരണം അവസാനിപ്പിച്ചതോടെ യെസ്ഡി എന്ന മോഡലുമായി കമ്പനി രംഗത്ത് വന്നു. 


     തൊണ്ണൂറുകളിൽ മികച്ച ഇന്ധനക്ഷമതയും മറ്റു മേന്മകളുമായി എത്തിയ ജാപ്പനീസ് കമ്പനികളോട് മത്സരിച്ച് പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതോടെ 1996ൽ ഉത്പാദനം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്ന് വാഹന നി൪മാതാക്കളായ മഹീന്ദ്ര ജാവയെ വീണ്ടും അവതരിപ്പിക്കുകയാണ്. 


     2018 ആകുമ്പോഴേക്കും ഇന്ത്യയിൽ പുറത്തിറക്കാനാണ് മഹീന്ദ്രയുടെ പദ്ധതി.  സാങ്കേതികവിദ്യയിൽ ഒട്ടേറെ പുതുമകൾ ഉണ്ടാകുമെങ്കിലും പഴയ അതേ രൂപഭാവങ്ങളിലായിരിക്കും ജാവ പുറത്തിറങ്ങുക. എന്തായാലും ഇരുചക്ര വാഹനപ്രേമികൾക്ക് മധുരം പകരുന്നൊരു വാ൪ത്തയായിരുന്നു ഇത്. 2018 ഓട്ടോ എക്സ്പോയിൽ പുത്ത൯ ജാവ അവതരിക്കുന്നത് കാണാനായി കാത്തിരിക്കാം.

Monday, 6 March 2017

ഇന്ത്യയിലെ ആദ്യത്തെ BBQ ബൈക്ക്.



     
     റോഡരികിൽ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന ഫുഡ് ട്രക്കുകളെ പറ്റി നിങ്ങൾ കേട്ടിരിക്കും, എന്നാൽ ഇരുചക്ര വാഹനത്തിൽ ഭക്ഷണശാല എന്ന് നിങ്ങൾ കേട്ടിരിക്കില്ല. ബംഗളൂരു നഗരത്തിലാണ് നമുക്ക് ഈ കാഴ്ച കാണാ൯ കഴിയുക.
     "ഈ പറക്കും തളിക" എന്ന സിനിമയിലെ ബസ്സിനുള്ളിലെ റെസ്റ്റോറന്റ് പോലെ വളരെ വ്യത്യസ്തമായ ആശയവുമായി ആന്ധ്ര സ്വദേശികളായ അരുണും സുഹൃത്ത് കൃഷ്ണയുമാണ് ഈ സംരംഭത്തിനു പിന്നിൽ. റോയൽ എ൯ഫീൽഡ് ബുള്ളറ്റ് ബൈക്കിൽ സൈഡ് കാ൪ കൂട്ടി യോജിപ്പിച്ചാണ് അടുക്കള സജ്ജീകരിച്ചിരിക്കുന്നത്. 


     പഠന ആവശ്യങ്ങൾക്കായി ബംഗളൂരുവിൽ എത്തിയ ഇവ൪ ഹോട്ടൽ ഭക്ഷണത്തിന് വേണ്ടി വരുന്ന അമിത ചിലവ് ഒഴിവാക്കാനായാണ് സ്വന്തമായി പാചകം ശീലിച്ചത്. പാചകകലയോടും ബുള്ളറ്റിനോടും ഒരു പോലെ കമ്പം കയറിയതോടെ രണ്ടും ഒരുമിച്ചു ചേ൪ക്കാം എന്ന ആശയത്തിലേക്ക് എത്തിച്ചേ൪ന്നു. 


     വൈകിട്ട് 5 മണി മുതൽ രാത്രി 12 വരെയാണ് ഫുഡ് ബൈക്കിന്റെ പ്രവൃത്തി സമയം. നല്ല വരുമാനവും ലഭിക്കുന്നുണ്ടെന്ന് അരുണിന്റെയും കൃഷ്ണയുടേയും വാക്കുകൾ. ബന്ധുവിന്റെ സഹായത്തോടെയാണ് ബുള്ളറ്റിൽ സൈഡ് കാ൪ ഘടിപ്പിച്ചത്. പാ൪ക്കിങ്ങിനായി അധിക സ്ഥലം ആവശ്യമില്ലെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. ബംഗളൂരു പോലൊരു തിരക്കേറിയ നഗരത്തിൽ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് പാ൪ക്കിങ്, അതു കൊണ്ട് തന്നെ ഇത്തരമൊരു ആശയത്തിനു ലഭിക്കുന്ന സ്വീകാര്യതയും വളരെ വലുതാണ്.



     കോഴിയിറച്ചി കൊണ്ട് തയ്യാറാക്കുന്ന വിഭവങ്ങളാണ് BBQ ബൈക്കിൽ ലഭിക്കുക. ആവ൪ത്തന വിരസത ഒഴിവാക്കാനായി ദിവസേന മെനുവിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. ചെന്നൈ, പൂനെ, ഹൈദരാബാദ്, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇത്തരം ഭക്ഷണശാല തുടങ്ങാനായി ആലോചിക്കുന്നുണ്ട്. 


     മാറുന്ന കാലത്തിനൊപ്പം മാറി ചിന്തിക്കുന്ന യുവാക്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

CAST IRON BULLET 350 ENGINE TUNING GUIDE




        CAST IRON BULLET 350 ENGINE TUNING GUIDE













  കാസ്റ്റ് അയൺ ബുള്ളറ്റ്-350 എൻജിൻ ട്യൂൺ ചെയ്യുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. എൻജിൻ മൂന്നു പ്രീ-യൂണിറ്റ് ആയി നിർമിച്ചിരിക്കുന്നതിനാൽ യന്ത്രഭാഗങ്ങളുടെ എണ്ണം മറ്റു ടൂ വീലറുകളെ അപേക്ഷിച്ച് കൂടുതലാണ്. വർഷങ്ങളായി ഉപയോഗിക്കുന്ന  മിക്കവ൪ക്കും ഏകദേശം എങ്ങനെയാണ് എന്നറിയാം. എന്നാൽ അടുത്തിടെ വാങ്ങിയ പലർക്കും ഇതെങ്ങനെ എന്നറിയില്ല. ചില ബുള്ളറ്റുകൾ ഐഡിൽ കിടക്കുമ്പോൾ ഉള്ള “ഫഡ്..ഫഡ്..ഫഡ്.. സൗണ്ട് എന്താണ് സ്വന്തം വണ്ടിക്ക് കിട്ടാത്തത് എന്ന് പലർക്കും തോന്നാം. 1950 കളിലെ ഡിസൈൻ ആയതുകൊണ്ട് നിരവധി കാര്യങ്ങൾ കൃത്യമായാലേ ശരിയായ രീതിയിലുള്ള എൻജിൻ ട്യൂണിങ് സാധ്യമാകൂ. കാസ്റ്റ് അയൺ ബുള്ളറ്റ് സാങ്കേതിക വിദ്യ വളരെ പഴഞ്ചനായിപ്പോയി. ഇത്തരം സാങ്കേതിക വിദ്യ ആധുനിക ലോകത്ത് തുടരാൻ പറ്റാത്തത് കാരണമാണ് പുതിയ ഡിസൈനുകളിലേക്ക് കമ്പനി തിരിയുന്നത്. എൻജിൻ പെർഫോമൻസ്, മൈലേജ്, ടഫ്..ടഫ് എന്ന് ഐഡിൽ സൗണ്ട് കിട്ടാനും, സ്റ്റാർട്ടിങ് ട്രബിൾ ഇല്ലാതിരിക്കാനും എൻജിൻ ട്യൂണിങ് ആവശ്യമാണ്. എല്ലാവരും കാർബറേറ്ററിലാണ് ഓരോ ട്യൂണിങ് പരിപാടികൾ നടത്തുന്നത്. കാർബറേറ്റ൪ മാത്രം ട്യൂൺ ചെയ്താൽ പോരാ. കാസ്റ്റ് അയൺ ബുള്ളറ്റ് ശാസ്ത്രീയമായി ട്യൂൺ ചെയ്യുന്ന വിധമാണ് വിവരിക്കുന്നത്.
[Engine Performance Parameter ] മെക്കാനിസം അറിയുന്നവർക്ക് മുഴുവനും പറ്റും. അല്ലാത്തവർ ബാക്കി ട്രൈ ചെയ്യുക.

     എൻജിൻ തണുത്ത അവസ്ഥയിൽ ചെയ്യുന്ന കാര്യങ്ങൾ ഉണ്ട്, ആദ്യം അതാണ് ചെയ്യേണ്ടത്. പ്രത്യേകിച്ച് ടാപ്പെറ്റ് ക്ലിയറൻസ്, ചൂടായിരിക്കുമ്പോൾ ഇതു ചെയ്യരുത് ടാപ്പെറ്റ് അപ്പോൾ ചുരുങ്ങിയ അവസ്ഥയിൽ ആയിരിക്കും കൃത്യമാകില്ല. ചൂടാകുമ്പോൾ ചുരുങ്ങുന്ന അലോയ് കൊണ്ടാണ് ടാപ്പെറ്റ് നിർമിച്ചിരിക്കുന്നത്. അതുപോലെ എൻജിൻ ഓയിൽ മാറുന്നതും പൂര്‍ണമായും തണുത്ത അവസ്ഥയിൽ ആകുന്നതാണ് നല്ലത്. ഒട്ടനവധി പാർട്സുകൾ ഓൾഡ് മോഡൽ എൻജിനിൽ ഉള്ളത് കൊണ്ട് യാത്രാ സുഖം കിട്ടുന്ന രീതിയിൽ കൃത്യമായി അഡ്ജസ്റ്റ് ചെയ്യാം. പുതിയ മോഡലിൽ ആ സൗകര്യം ഇല്ല. എന്നാൽ പുതിയ യു.സി.ഇ എൻജിൻ വളരെ സിമ്പിൾ ആണ് ബുദ്ധിമുട്ടുകൾ യാതൊന്നുമില്ല. അത് തന്നെ ആണ് പുതിയ മോഡലിനെ ചിലർ എതിർക്കുവാനുള്ള പ്രധാന കാരണവും.

     എൻജിൻ ഘടകങ്ങൾ എല്ലാം ലോഹസങ്കരങ്ങൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇവയുടെ രാസഘടന പല എൻജിൻനിലും പലതാണ് അതുകൊണ്ട് ചൂടാകുമ്പോൾ ഫ്രിക്ഷൻ കൂടുന്ന എൻജിനും കുറയുന്ന എ൯ജിനും ഉണ്ട് ഫ്രിക്ഷൻ കുറഞ്ഞ എൻജിൻ ഹീറ്റ് ആകുമ്പോൾ സ്ലോ സ്പീഡ് തനിയെ വർധിക്കും. ഫ്രിക്ഷൻ കൂടിയ എൻജിൻ സ്ലോ സ്പീഡ് കുറയും. എന്നാൽ ഈ രണ്ടു സ്വഭാവവുമില്ലാത്ത ചില എൻജിനുകൾ ഏത് അവസ്ഥയിൽ ആണെങ്കിലും സ്ലോ സ്പീഡ് ഒരേ പോലെ നിൽക്കും. എല്ലാത്തിലും ഒരു ആവറേജ് സെറ്റിംഗ്സ് സാധ്യമാണ്. കാസ്റ്റ് അയൺ  എൻജിൻ ശരിയായ രീതിയിൽ / ശാസ്ത്രീയമായി ട്യൂൺ ചെയ്യാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക .

SPARK PLUG


     ആദ്യം ചെയ്യേണ്ടത്  പ്ലഗ് ക്ലീൻ ചെയ്യുകയാണ്. സ്പാർക്ക് പ്ലഗ് സ്പാനർ  ഉപയോഗിച് അഴിച്ചെടുക്കുക. മൈലേജ് ഉള്ള വണ്ടിയാണോ അല്ലാത്തതാണോ എന്ന് അപ്പോൾ തിരിച്ചറിയാം മൈലേജ് ഉള്ള വണ്ടിയുടെ പ്ലഗിൽ കരി വളരെ കുറവായിരിക്കും. വേഗം ക്ലീൻ ചെയ്യാൻ പറ്റും. ഓയിൽ കത്തുന്നു എങ്കിൽ ഓയിൽ മയത്തോടു കൂടിയ കരി കാണും. സൈലൻസർ പൈപ്പിലും ഓയിൽ മയം കാണും. പഴയ ക്ലച്ച് കേബിൾ കട്ട് ചെയ്ത് ആ കമ്പിയെ ഇഴ പിരിക്കുക അത് പ്ലഗിനുള്ളിലേക്ക് കടത്തി കരി കുത്തി കളയാം പിന്നീട് കുറച്ച് പെട്രോൾ പ്ലഗിലേക്ക് ഒഴിച്ച ശേഷവും ഇതാവ൪ത്തിക്കുക തുടര്‍ന്ന് കുടഞ്ഞു കരി + പെട്രോൾ മിശ്രിതം കളയുക തുടർന്ന് വാട്ട൪ പേപ്പ൪ ഉപയോഗിച് ക്ലീൻ ചെയ്യുക. പൂർണമായും പ്ലഗ് ക്ലീൻ ആക്കാൻ പറ്റും, തുടർന്ന് Hack saw blade ഉപയോഗിച്ച് Plug points തമ്മിലുള്ള അകലം അഡ്ജസ്റ്റ് ചെയ്യാം. പോസിറ്റീവ് - നെഗറ്റീവ് പോയിന്റുകൾ തമ്മിലുള്ള വിടവിൽ ബ്ലേഡ് വെക്കുക 0.5mm ആണ് ബ്ലേഡിന്റെ കനം. പ്ലെയ൪ കൊണ്ടോ സ്ക്രൂ ഡ്രൈവർ കൊണ്ടോ തട്ടി അഡ്ജസ്റ്റ്  ചെയ്യുക. അപ്പോൾ പോയിന്റുകൾ തമ്മിലുള്ള ഗ്യാപ്   കൃത്യം 0.5mm ആയിരിക്കും.
NOTE
     പ്ലഗ് തിരികെ ഫിറ്റ് ചെയ്യുമ്പോൾ ഓവറായി പിടിച്ചു മുറുക്കരുത് ചിലപ്പോൾ ത്രെഡ് അടിച്ചു പോകും. ചെറുതായിട്ട് ഒന്ന് മുറുക്കിയാൽ മതി. സിലിണ്ട൪ ഹെഡ്ഡിൽ പുതിയ പ്ലഗ് ത്രെഡ് ഇറക്കിയതാണെങ്കിൽ ആദ്യം കൈകൊണ്ട് മാക്സിമം മുറുക്കുക അതിനു ശേഷം പ്ലഗ് സ്പാന൪ ഉപയോഗിച്ച് മുറുക്കുക അധികം ബലം കൊടുക്കരുത്. ഒരിക്കൽ പ്ലഗ് ത്രെഡ് ഇറക്കിയതാണെങ്കിൽ അത് പോയാൽ ലെയ്ത്തുകാ൪ പിന്നെ അതിനു പുതിയ ത്രെഡ് ഇട്ടു തരില്ല. പുതിയ ഹെഡ് വാങ്ങേണ്ടി വരും. എന്നാൽ കമ്പനി ത്രെഡ് അലൂമിനിയം ആയതിനാൽ പല തവണ അഴിക്കുമ്പോൾ ത്രെഡ് പോകാ൯ സാധ്യതയുണ്ട്. പ്ലഗ് ക്രോസ് കൊണ്ട് പിടിച്ചു മുറുക്കരുത് പണികിട്ടും, തിരിച്ചൂരുമ്പോൾ ത്രെഡ് പോകും. പ്ലഗ് ഏതെങ്കിലും Araldite തുടങ്ങിയ പശ  വെച്ച് ഒരിക്കലും ഒട്ടിക്കരുത് ചൂടായി സെറ്റ് ആയാൽ പ്ലഗ് ഊരി വരില്ല. പിന്നെ സിലിണ്ട൪ ഹെഡ് ഇളക്കി എടുക്കണം ലെയ്ത്തിൽ പോകണം ഡ്രിൽ ചെയ്ത് പ്ലഗ് എടുത്തു കളയണം, ആകെ മെനക്കേടാണ്. സ്പാർക്ക് പ്ലഗ് ഇലക്ട്രിക്കൽ കേബിൾ മികച്ചതായിരിക്കണം ലൂസ് കണക്ഷ൯ പാടില്ല. കാരണം സ്പാർക്ക് പ്ലഗ് ലൈഫ് കുറയും.


TAPPET CLEARANCE – VALVE SETTING

       തണുത്ത അവസ്ഥയിൽ മാത്രമേ ടാപ്പെറ്റ് ക്ലിയറൻസ്  ചെയ്യാവൂ. ടാപ്പെറ്റ് ഡോർ തുറക്കുക. അതിനു ശേഷം. ഡി കംപ്രസർ ലിവർ പ്രസ് ചെയ്ത് കിക്ക൪ പമ്പ് ചെയ്ത് പിസ്റ്റൺ ടോപ്പിൽ വരുത്തുക/ആമ്പിയ൪ നീഡിൽ  മധ്യഭാഗത്ത് ആക്കുക. ടാപ്പെറ്റ് ലൂസ് ചെക്ക് ചെയ്യുക. ശരിയല്ല എങ്കിൽ ചെക്ക് നട്ട് ലൂസ് ചെയ്തു കൃത്യമായ ക്ലിയറൻസ് ഇടുക. ടാപ്പെറ്റ് ഓവർ ടൈറ്റ് ആകരുത്. വെറും കൈവിരൽ കൊണ്ട് ശക്തിയായി പ്രസ് ചെയ്ത് തിരിക്കുന്ന അത്രെയെങ്കിലും ലൂസ് വേണം ഇൻലെറ്റ്. എന്നാൽ ഔട്ട്ലെറ്റ് അല്പം കൂടി ലൂസ് ആയിരിക്കണം. ഇടക്കിടക്ക് ടാപ്പെറ്റ് ചെക്ക് ചെയ്യണം കാരണം അലോയ് മോളിക്യുളിന്റെ ഘടനയിൽ ഉള്ള വ്യത്യാസം കാരണം തനിയെ മുറുകി ഗ്യാപ് ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നുണ്ട്.
കുറച്ചു വൈദഗ്ധ്യം വേണ്ട പണിയാണ് സ്വയം ട്രൈ ചെയ്യാതിരിക്കുക. അഡ്ജസ്റ്റ൪ പൊട്ടി ഒടിഞ്ഞു പോകാൻ സാധ്യതയുണ്ട്.2008 നു മുൻപ് വളരെ സ്ട്രോങ്ങ് ആയ ടൈപ്പ് ടാപ്പെറ്റ് റാഡ് ആയിരുന്നു വന്നിരുന്നത് ധൈര്യമായി മുറുക്കാൻ പറ്റുമായിരുന്നു. അതിനു ശേഷം വന്നിട്ടുള്ളവ ഒരു പരിധിയിൽ കൂടുതൽ ബലം പ്രയോഗിച്ചാൽ ഉടൻ തന്നെ പണി കിട്ടും. പുതിയതിനു 490 രൂപ വിലയുണ്ട്. ഐഡിൽ കണ്ടിഷനിൽ ചെറിയ ടാപ്പെറ്റ് നോയിസ് പ്രശ്നമില്ല. എന്നാൽ വണ്ടി ഓടുമ്പോൾ നോയിസ് ഉണ്ടാവാത്ത രീതിയിൽ ആയിരിക്കണം സെറ്റിംഗ്. ടാപ്പെറ്റ് ഒരു പരിധിയിൽ കൂടുതൽ ലൂസ് ആയിരുന്നാൽ ചിലപ്പോൾ എൻജിൻ റെയ്സ് ചെയ്യുമ്പോൾ ചാടിപ്പോകും. ചിലപ്പോൾ ബെന്റ് ആകും തുടർന്ന് സൈഡിൽ  തട്ടി സൗണ്ട് ഉണ്ടാകും.
Tappet Settings – YouTube


NOTE
     എൻജിന്റെ സുഗമമായ പ്രവർത്തനത്തിന് കൃത്യമായ ടാപ്പെറ്റ് ക്ലിയറൻസ് വേണം. എൻജിൻ പ്രഷർ/കംപ്രഷ൯ റേഷ്യോയെ ബാധിക്കും. കംപ്രഷൻ ഗ്യാസ് ലീക്ക് ഉണ്ടാകും. പവ൪, പെഫോമൻസ്, മൈലേജ്, കുറയും ഇന്ധനം ജ്വലിക്കാതെ കൂടുതൽ പുറംതള്ളും. പൊല്യൂഷ൯ കൂടും പ്ലഗ് വേഗം കരികയറും. വാൽവുകൾക്ക് വേഗം തേയ്മാനം സംഭവിക്കും. ക്രമേണ ഓയിൽ കത്തും. ഔട്ട്ലെറ്റ് വാൽവിന്റെ സൈഡ് തേയ്മാനം ഉണ്ടാകും. ഓടിക്കൊണ്ടിരിക്കുന്ന വണ്ടി തനിയെ ഓഫ് ആകും, കിക്ക൪ ഫ്രീ ആയി താഴേക്ക് പോകും, തണുക്കുമ്പോൾ വീണ്ടും സ്റ്റാർട്ട് ആകും. ഈ അവസ്ഥ ഉണ്ടാകാനുള്ള അടിസ്ഥാന കാരണം ഇതാണ്. വേഗം സിലിണ്ട൪ ഹെഡ് പണി ആകും. മർദ്ദം കുറവായതിനാൽ അടിക്കടി ഗിയർ മാറി ഓടിക്കണം. ഓവർ ഹീറ്റിങ് ചില വണ്ടികൾക്ക് ഉണ്ടാകും.

PRIMARY CHAIN TIGHTNESS



      ക്ലച്ച് സൈഡ് കവറിലെ ക്യാപ് അഴിച്ചു മാറ്റി പ്രൈമറി ചെയിനിന്റെ മുറുക്കം [Tight] പരിശോധിക്കാം കൈ വിരൽ കൊണ്ട് പ്രസ് ചെയ്യ്യുമ്പോൾ ചെറിയ ലൂസ് വേണം. കൃത്യമായ രീതിയിൽ മുറുകി നിൽക്കണം. ഓവറായി മുറുകിയാൽ മൂളൽ ഉണ്ടാകും. എൻജിൻ ഫ്രീ ആകില്ല ഓവർ ആയി ലൂസ് ആയാൽ കവറിൽ തട്ടി സൗണ്ട് ഉണ്ടാകും പവർ ഡെലിവറിയെ ബാധിക്കും. പെർഫോമൻസ് മൈലേജ് എൻജിൻ ട്യൂണിങ് വ്യത്യാസം ഉണ്ടാക്കും.

AIR FILTER

      എയർ ഫിൽറ്റർ സ്പാന൪ ഉപയോഗിച്ച് അഴിച്ചെടുക്കുക ശക്തിയായി എയർ അടിച്ചോ ബ്രഷ് ഉപയോഗിച്ചോ ക്ലീൻ ചെയ്യുക എയർ ഫിൽറ്റർ സൈഡ് ബോക്സിൽ ഉള്ള ടൈപ്പ് ആണെങ്കിൽ അവിടെ നിന്നും അഴിച്ചെടുത്ത് ക്ലീൻ ചെയ്യുക. വളരെ പഴക്കം ഉള്ളതാണെങ്കിൽ മാറി വേറെ വെക്കുന്നതാണ് നല്ലത്. ഇന്ധനം ജ്വലിക്കണമെങ്കിൽ കൃത്യമായ എയർഫ്ലോ ഉണ്ടാവണം.

DE- COMPRESSOR UNIT
                                                      
     യൂണിറ്റ് ഈസി ആയി ഓപ്പൺ ക്ലോസ് ആകണം ഏതെങ്കിലും രീതിയിലുള്ള കേബിൾ ഉടക്ക്. ലീക്ക് ഉണ്ടാവാൻ പാടില്ല. എൻജിൻ പ്രഷറിനെ ബാധിക്കും ട്യൂണിങ്ങിനെ ബാധിക്കും സ്ലോ സ്പീഡ് കുറയും. എൻജിൻ നോക്കിങ് ഉണ്ടാകും.

CLUTCH


     ക്ലച്ച് കൃത്യമായിരിക്കണം കൂടിയാലും കുറഞ്ഞാലും കൃത്യമായ ട്യൂണിങ് കിട്ടാൻ പാടാണ്. കേബിൾ ഫ്രീ ആയിരിക്കണം ഡ്രം അസ്സെംബ്ലി ക്ലച്ച് സെന്റർ പ്രഷർ പ്ലേറ്റ് ക്ലച്ച് റാഡുകൾ & ഡിസ്ക് ഇവയെല്ലാം നല്ല കണ്ടിഷൻ ആവണം.

TIMING

     ആദ്യം Timing unit ന്റെ കവർ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് അഴിച്ചു മാറ്റുക. കിക്ക൪ പമ്പ് ചെയ്തു ആംപിയർ സെറ്റ് ചെയ്യുക. അപ്പോൾ Timing ലെ contact point കൾ തമ്മിൽ അകലും. കീ ഓഫ് ആക്കുക. പോയിന്റുകൾ ക്ലീൻ ചെയ്യാം പോയിന്റ് നു ഇടയിലേക്ക് വാട്ട൪ പേപ്പ൪ കടത്തി ഉരസ്സിയാൽ മതി.

[A] Point gap setting
     അടുത്ത ഘട്ടം കൊണ്ടാക്റ്റ് പോയിന്റുകൾ തമ്മിലുള്ള ഗ്യാപ് കറക്റ്റ് ചെയ്യണം. അതിനായി താഴെ ഉള്ള പോയിന്റ് സ്ക്രൂ ചെറുതായി ലൂസ് ആക്കി  Contact point തമ്മിൽ അഡ്ജസ്റ്റ് ചെയ്യാം. ഇവ തമ്മിൽ തട്ടാത്ത രീതിയിൽ നേരിയ ഗ്യാപ് മതി. ഗ്യാപ് കൂടിയാൽ കിക്കർ തിരിച്ചടിക്കും. പ്രീ ഫയറിംഗ് ഉണ്ടായി ഇന്ധനം ജ്വലിച്ചുണ്ടാകുന്ന ഗ്യാസ്സ് ഇൻലെറ്റ് വാൽവിലൂടെ കാർബറേറ്ററിലേക്ക് ഉയർന്ന പ്രഷറിൽ എത്തും കാർബറേറ്റ൪ വേഗം കരി കയറും പോയിന്റുകൾ തമ്മിൽ അടുത്താലും കൂടുതൽ അകന്നാലും ബോഡി എർത്ത് ആയാലും ആംപിയർ നീഡിൽ ചലിക്കില്ല. വണ്ടി സ്റ്റാർട്ട് ആവില്ല. ആമ്പിയർ കാണിക്കില്ല.

[B] Timing setting
     അടുത്തത് Timing currect ആക്കുകയാണ്. അതിനായി യുണിറ്റിന്റെ മുകളിലത്തെയും താഴത്തെയും ബോൾട്ടുകൾ ചെറുതായി 8” സ്പാന൪ ഉപയോഗിച്ച് ലൂസ് ആക്കുക വണ്ടി സ്റ്റാർട്ട് ആക്കി വെച്ചശേഷം. ടൈമിംഗ് യൂണിറ്റ്  [Delco unit] പ്ലേറ്റ് ഇലക്ട്രിക് ഷോര്ട്ട് ഉണ്ടാകാതെ  ലെഫ്റ്റ് സൈഡിലേക്കും  റൈറ്റ് സൈഡിലേക്കും പതിയെ തിരിക്കുക. ഒരു പോയിന്റിൽ എത്തുമ്പോൾ എ൯ജി൯ rpm / എൻജിൻ ഇരപ്പ് കൂടും  അവിടെ വെച്ച് ടൈററ് ആക്കുക. ഓവർ ടൈററ് ആകരുത് ചിലപ്പോൾ മുറുക്കി ത്രെഡ് പോകും.

CARBURETTOR

     ചിത്രത്തിൽ  A B C എന്ന് രേഘ പെടുത്തിയിരിക്കുന്നു അതിൽ യുടെ “C” അവശ്യമില്ല. അത് ഓപ്പൺ ആക്കിയാൽ മിസ്സിംഗ് കാണിക്കും. അത് കൊണ്ട് പൂർണമായി ടൈററ് ചെയ്യുക. കൂടുതൽ ബലം കൊടുത്താൽ ഒടിഞ്ഞു പോകും. പോയാലും സാരമില്ല സീൽഡ് ആയിരിക്കണം എന്നേയുള്ളൂ. അതിനു ശേഷം “B” എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന Throttle valve/ Slow speed adjuster വണ്ടി സ്റ്റാർട്ട് ചെയ്ത ശേഷം രണ്ടു പിരി വലത്തേക്ക് കൂട്ടുക. അപ്പോൾ എൻജിൻ ഇരപ്പു കൂടും. എഞ്ചിൻ ഓഫ് ആക്കുക അതിനു ശേഷം
പിന്നീട “A” അടയാളപെടുതിയിരിക്കുന്ന പൈലറ്റ് എയർ അഡ്ജസ്റ്റ൪ വലത്തേക്ക് Maximum മുറുക്കുക. തുടർന്ന് ഒരു പിരിക്കു (360 degree) ഇടതു ഭാഗത്തേക്ക് ഓപ്പൺ ആക്കുക. കുറച്ചു എയർ സ്റ്റാർട്ട് ആക്കുമ്പോൾ എ൯ജിനിലേക്ക് കയറാൻ വേണ്ടിയാണിത്. തുടർന്ന് എൻജിൻ സ്റ്റാർട്ട് ആക്കുക അപ്പോൾ എൻജിൻ ഓഫ് ആകുന്നെങ്കിൽ ഒരു പിരി കൂടി(180 degree) കൂട്ടുക. തുടർന്ന് സ്റ്റാർട്ട് അയ വണ്ടിയുടെ Air adjuster ഇടത്തോട്ടു ഓപ്പൺ ആക്കുക. ഇങ്ങനെ കുറേശ്ശെ ഓപ്പൺ ആക്കുമ്പോൾ ഒരു പോയിന്റിൽ എത്തുമ്പോൾ വണ്ടി തനിയെ RPM കൂടി ഇരക്കും അപ്പോൾ ആ പോയിന്റ് കണക്കാക്കി പൈലറ്റ് എയർ  Adjustment നിര്‍ത്തുക. തുടർന്ന് Slow speed adjester ഇടതു ഭാഗത്തേക്ക് കുറയ്ക്കുക വണ്ടി എഞ്ചിൻ ഓഫ് അകത്തെ ഫട്..ഫട്..ഫട്.. ശബ്ദം നിൽക്കുന്ന Idle position ആകുമ്പോൾ  കാർബറേറ്റ൪ ട്യൂൺ ആയി.
NOTE
     വണ്ടി സ്പീഡ് ആൻഡ് ലോഡ് കണ്ടിഷനിൽ ആക്സിലറേറ്റ൪ കൊടുത്തു പോകുമ്പോൾ എയർ ഫ്ലോ നിയന്ത്രിക്കുന്നത് ത്രോട്ടിലിനുള്ളിലെ Needle lock ആണ്.കാ൪ബറേറ്ററിനു മുകളിലെ അടപ്പ് തുറന്നു[Slide cap] വേണം ഇതു അഡ്ജസ്റ്റ് ചെയ്യാൻ Needle ലെ മൊത്തം “5 “  ട്രാക്കുകളിൽ “3 "ആമത്തെ ആണ് ശരി. പെട്രോൾ ജെറ്റ് - നമ്പർ” 90 “  ആണ് ഉപയോഗിക്കേണ്ടത്. അല്പം Practice വേണ്ട പ്രക്രിയ ആണ്.

FINAL SETTINGS

     കാർബറേറ്റ൪ ട്യൂൺ ക്കിയിട്ട് Timing ഒന്നു കൂടി ടെൽകോ യൂണിറ്റ് മാത്രം കറക്കി അഡ്ജസ്റ്റ് ചെയ്താൽ ഈ പ്രക്രിയ പൂർണമാകും. എൻജിൻ ട്യൂണിങ് ശരിയല്ലെങ്കിൽ ആക്സിലറേറ്റ൪ കൊടുക്കാതെ ഇറക്കം ഇറങ്ങുമ്പോൾ ഓട്ടത്തിൽ ഇടക്കിടക്ക്  ടഫ്..ടഫ് എന്ന് പൊട്ടൽ സൗണ്ട് കേൾക്കും. ശരിയാണെങ്കിൽ വെറും എൻജിൻ ഇരപ്പു മാത്രമേ ഇറക്കം ഇറങ്ങുമ്പോൾ കേൾക്കൂ. എൻജിൻ തേയ്മാനം അനുസരിച്ച് ഈ എൻജിൻ ട്യൂണിങ് പ്രക്രിയയിൽ മാറ്റം ഉണ്ടാകും.

NEW UCE ENGINE
  
   പുതിയ യു.സി.ഇ മോഡൽ കാർബറേറ്റ൪ ട്യൂണിങ് മാത്രമേ ഉള്ളൂ. ആദ്യം സ്ലോ-സ്പീഡ് അഡ്ജസ്റ്റ൪ [Throttle valve adjuster] അല്പം കൂട്ടി വെക്കുക പൈലറ്റ് എയർ സ്ക്രൂ മാക്സിമം മുറുക്കിയിട്ട് അല്പം ലൂസ് ആക്കുക വണ്ടി സ്റ്റാർട്ട് ആക്കുക. പൈലറ്റ് എയർ സ്ക്രു കുറേശ്ശെ ലൂസ് ആക്കുക ഒരു പോയിന്റിൽ എത്തുമ്പോൾ എൻജിൻ RPM തനിയെ കൂടും. അവിടെ നിർത്തുക തുടർന്ന് സ്ലോ സ്പീഡ് സാധാരണ നിലയിലേക്ക് കുറയ്ക്കുക. പ്ലഗ് ഗ്യാപ് കറക്റ്റ് ചെയ്യുക എയർ ഫിൽറ്റർ ക്ലീൻ, ക്ലച്ച് കറക്റ്റ് ആണോ എന്ന് നോക്കുക പ്രൈമറി ചെയിൻ ലൂസ് ആണെങ്കിൽ മുറുക്കുക സംഗതി കഴിഞ്ഞു. Fuel Injector ഉള്ള മോഡൽ ആണെങ്കിൽ മറ്റു കാര്യങ്ങൾ നോക്കിയാൽ മതി.

NOTE

     പോസ്റ്റുകൾ സാങ്കേതിക വിദ്യ തിയറി രൂപത്തിൽ പഠിച്ചവർക്ക് വേണ്ടി ഉള്ളതല്ല. ബുള്ളറ്റ് എൻജിൻ ട്യൂണിങ് പ്രാക്ടികൽ ബേസ്ഡ് & വർക്ക് ഷോപ്പ് ലെവൽ ടൈപ്പ് ആണ്. സ്വന്തമായി മെയിൻന്റന൯സ് അറിയാത്തവർ ഓൾഡ് മോഡൽ വാങ്ങി കുഴപ്പത്തിൽ ആകാതിരിക്കുന്നതാണ് ബുദ്ധി. അവർക്ക് പറ്റിയത് പുതിയ മോഡൽ തന്നെയാണ്. ബുള്ളറ്റ് ടെക്കി പോസ്റ്റ് സാങ്കേതിക കാര്യങ്ങൾ അറിയാൻ താൽപര്യമുള്ള സുഹൃത്തുക്കൾക്ക് വേണ്ടി പോസ്റ്റ് ചെയ്തതാണ്. മറ്റു ബൈക്കുകൾക്ക് ബാധകമല്ല.

Sunday, 5 March 2017

മായാത്ത മണിനാദം

   
      കലാഭവ൯ മണിയെ പറ്റി മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. ജനപ്രിയ കലാകാര൯ ഓ൪മയായിട്ട് ഇന്നേക്ക് ഒരു വ൪ഷം തികയുകയാണ്. വ്യാജമദ്യത്തിൽ കണ്ടു വരുന്ന മീഥൈൽ ആൽക്കഹോൾ കൂടിയ അളവിൽ ശരീരത്തിൽ എത്തിപ്പെട്ടതാണ് മരണകാരണമായി ഡോക്ട൪മാ൪ സ്ഥിരീകരിച്ചത്. 


     തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ കുന്നിശ്ശേരി വീട്ടിൽ രാമന്റെയും അമ്മിണിയുടെയും ഏഴു മക്കളിൽ ആറാമനായാണ് മണിയുടെ ജനനം. ചാലക്കുടി ഗവണ്മെന്റ് എൽപി സ്കൂളിലായിരുന്നു നാലാം ക്ലാസ് വരെ മണി പഠിച്ചിരുന്നത്, തുടർന്ന് ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ നിന്ന് പത്താം തരവും പൂ൪ത്തിയാക്കി.


    മിമിക്രിയിലൂടെയായിരുന്നു കലാരംഗത്തേക്ക് അദ്ദേഹത്തിന്‍റെ കടന്നുവരവ്. ആ കാലഘട്ടങ്ങളിൽ വീട്ടിലെ കഷ്ടപ്പാട് മാറ്റാനായി പകൽ ഓട്ടോറിക്ഷ ഓടിച്ചും രാത്രി മിമിക്രി അവതരിപ്പിച്ചും ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാ൯ ബുദ്ധിമുട്ടിയ കഥകൾ പല ഇന്റ൪വ്യൂകളിലും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പല നാട൯ പാട്ടുകളിലും ആ അനുഭവങ്ങൾ വരികളാക്കിയിട്ടുമുണ്ട്.


     അമ്പിളി സംവിധാനം ചെയ്ത "സമുദായം" എന്ന സിനിമയിലെ ചെറിയൊരു വേഷത്തിലൂടെയാണ് മണി സിനിമയിലേക്കെത്തുന്നത്. ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്നത്" അക്ഷരം" എന്ന സിനിമയിലായിരുന്നു, ഒരു ഓട്ടോ ഡ്രൈവറുടെ വേഷമായിരുന്നു അദ്ദേഹത്തിന്, സിബി മലയിൽ ആയിരുന്നു സംവിധാനം. പിന്നീടിങ്ങോട്ട് സ്വന്തം കഴിവിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായി തെന്നിന്ത്യ൯ സിനിമ മേഖലയിൽ തന്റേതായൊരു സ്ഥാനം അദ്ദേഹം പിടിച്ചെടുത്തു. നായകനായും വില്ലനായും സഹനടനായുമൊക്കെ മണി വെള്ളിത്തിരയിൽ നിറഞ്ഞാടി. 


     1999ലെ കേരള സ്റ്റേറ്റ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ "വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും" എന്ന ചിത്രത്തിന് അദ്ദേഹത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിക്കുകയുണ്ടായി. രണ്ടായിരത്തിലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേരിയ വ്യത്യാസത്തിലാണ് മണിക്ക് നഷ്ടപ്പെട്ടത്, എന്നാൽ സ്പെഷ്യൽ ജൂറി പുരസ്കാരം നൽകി ആ പ്രതിഭയെ ആദരിക്കാ൯ അവരും മറന്നില്ല. 


     സുന്ദ൪ദാസ് സംവിധാനം ചെയ്ത "സല്ലാപം" മണിക്ക് നിരവധി അവസരങ്ങൾ ലഭിക്കാ൯ കാരണമായി, സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം മണി അനശ്വരമാക്കി. പല മു൯നിര സംവിധായകരും മണിക്ക് വേഷങ്ങൾ കൊടുത്തു, അവയെല്ലാം അദ്ദേഹം അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു. അപാരമായ നിരീക്ഷണ പാടവമുള്ള വ്യക്തി കൂടിയായിരുന്നു കലാഭവ൯ മണി, താ൯ കണ്ടു മുട്ടുന്ന വ്യക്തികളുടെ പെരുമാറ്റ രീതികളും മറ്റും തന്റെ കഥാപാത്രങ്ങളിൽ ഉപയോഗിക്കാ൯ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 


     തമിഴ് സിനിമയായ ജെമിനിയിലെ വില്ലന്റെ വേഷം മണിയുടെ കിരീടത്തിലെ മറ്റൊരു പൊ൯തൂവലായി മാറി. ജെമിനി, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലെ വില്ല൯ വേഷങ്ങൾ എന്നെന്നും ഓ൪മയിൽ നിൽക്കുന്നവയാണ്. 


     കലാഭവ൯ മണിയുടെ നാട൯പാട്ടുകൾ ഒരിടയ്ക്കുണ്ടാക്കിയ ഓളം ചെറുതല്ല. ഇന്നും നാട൯ പാട്ട് എന്ന് കേട്ടാൽ മനസ്സിലേക്ക് ഓടിയെത്തുന്ന ഗാനങ്ങളാണ് മണിയുടേത്. ഓടേണ്ട ഓടേണ്ട, കണ്ണിമാങ്ങ പ്രായത്തിൽ. ഉമ്പായി കുച്ചാണ്ട്, തുടങ്ങിയവ അവയിൽ ചിലത് മാത്രം. 


     ചാലക്കുടിക്കാ൪ക്ക് കലാഭവ൯ മണി ഒരു വികാരമായിരുന്നു എന്നു വേണം പറയാ൯. യാതൊരു താരജാഡയുമില്ലാതെ ചാലക്കുടിയിലെ ഏതു കാര്യത്തിനും മണി മുന്നിലുണ്ടാവുമായിരുന്നു. നി൪ധനരായ നിരവധി ആളുകൾക്ക് തന്നാലാവും വിധം സഹായിക്കാനും അദ്ദേഹം മറന്നില്ല. ചാലക്കുടിയിലെ കഷ്ടതകൾ നിറഞ്ഞ തന്റെ കുട്ടിക്കാലവും ചാലക്കുടി പുഴയോടുള്ള ആത്മബന്ധവുമൊക്കെ പല ഇന്റ൪വ്യൂകളിലും മണി വിവരിച്ചിട്ടുണ്ട്. 


     2016 മാ൪ച്ച് 6ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ തന്റെ നാല്പത്തഞ്ചാം വയസ്സിലാണ് അദ്ദേഹം വിടവാങ്ങിയത്. എങ്ങനെയോ ശരീരത്തിൽ എത്തിപ്പെട്ട മീഥൈൽ ആൽക്കഹോളാണ് മരണ കാരണമായി ഡോക്ട൪മാ൪ ചൂണ്ടിക്കാട്ടിയത്. 


     കരൾ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം എന്നിരിക്കെ തന്നെ എങ്ങനെ മീഥൈൽ ആൽക്കഹോൾ അദ്ദേഹത്തിന്‍റെ ശരീരത്തിൽ എത്തിച്ചേ൪ന്നതെന്ന് ആർക്കും അറിവില്ല, കാര്യങ്ങൾ എങ്ങനെയായിരുന്നാലും മലയാള സിനിമക്ക് ഒരു മഹാനടനെയും ചാലക്കുടിക്കാ൪ക്ക് അവരുടെ പ്രിയപ്പെട്ട മണിയെയുമാണ് നഷ്ടപ്പെട്ടത്. 


     കാലയവനികക്കുള്ളിൽ മറഞ്ഞു പോയെങ്കിലും ഓ൪ക്കുവാ൯ നിരവധി കഥാപാത്രങ്ങളെയും കേൾക്കുവാ൯ ഇമ്പമുള്ള നാട൯പാട്ടുകളും തന്നിട്ടാണ് കലാഭവ൯ മണി യാത്രയായത്. അനശ്വര പ്രതിഭയുടെ ഈ ഒന്നാം ചരമ വാ൪ഷികത്തിൽ ഒരിക്കൽ കൂടി ഓർക്കാം നമുക്ക് പ്രിയപ്പെട്ട മണിച്ചേട്ടനെ.

Friday, 3 March 2017

നിങ്ങൾ LDC അപേക്ഷ കൊടുക്കാൻ മറന്നുവോ....!!!

             

         പ്രിയ സുഹൃത്തുക്കളെ പാവങ്ങളുടെ I A S എന്ന  പി.എസ്.സി L D Clerck പരീക്ഷയ്ക്ക് നിങ്ങൾ അപേക്ഷിച്ചില്ലെങ്കിൽ വിഷമിക്കേണ്ട. ചെയ്യാൻ സാധിക്കാത്തവർക്കായി കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ വീണ്ടും  ഒരു സുവർണവസരം കൂടി നല്കിയിരിക്കുന്നു. മാർച്ച് 15 വരെയാണ് അവസാന തിയതി. വൺടെെം രെജിസ്ട്രേഷൻ ചെയ്തവർ thulasi.psc.kerala.gov.in  ൽ ലോഗിൻ ചെയ്തു അപേക്ഷിക്കുക അല്ലാത്തവർ എത്രയും പെട്ടന്നു തന്നെ വൺടെെം രെജിസ്ട്രേഷൻ ചെയ്തു അപേക്ഷിക്കുക ഇത്രയും നല്ല അവസരം ഇനി ഉണ്ടാകുകയില്ല.

LDC സിലബസ്

1. Mathematics and Mental Ability
Test of Divisibility- H.C.F& L.C.M- Simplification - Ratio & ProportionsPercentage-Interest-Time& Work- Time& Distance- Area- Volume- Calendar – Clocks – Trains - Problems on Age Calculation & Logic -Coding & Decoding- Classification-Synonym-Antonym-Letter & Number Series- Odd Man Out-Analogy- Common Sense Test- Alphabetical Arrangement of Words- Date and Calendar- Sense of Direction-Etc.

2. General Science
Common Scientific Facts- Important Scientific Phenomena- Other basic facts in the field of Science.-Etc

3. Facts about India
Geography of India- Physical Features- Climate-Soils- Rivers- Famous Sites – Etc Demography- Economic and Social Development-Poverty Alleviation-Economyand Planning-Etc History of India- Period from 1857 to 1947- National Movement- Etc.

4. Facts about Kerala
Geographical Facts- Physical Features- Climate-Soils- Rivers- Famous Sites – EtcRenaissance of KeralaImportant Events/ Movements/Leaders Brahmananda Swami Sivayogi, Chattampi Swami, Sree Narayana Guru, Vagbhatananda, Thycaud Ayya, Ayya Vaikundar, Poikayil Yohannan (Kumara Guru), Ayyankali, Pandit Karuppan, Mannathu Padmanabhan, V.T.Bhattathirippad, Dr. Palpu, Kumaranasan, Vakkom Moulavi, Blessed Kuriakose Elias Chavara, Etc

5. Indian Constitution and Politics
IncludesImportant incidents and leaders in politics , Chief Ministers, Prime Ministers Basic Facts-Features-Citizenship- Fundamental Rights & Duties- Directive PrincipleUnion Government- Legislature- State Executive - Union Territories- Apex CourtsComptrollerand Auditor General- Public Service Commissions and Other Important Offices- Important Amendments-Etc.Rights- Right to Education- Human Rights- Human Rights Commission- Right to Information- Information Commission- Social Audit- Lokayukta- Ombudsman- Women Empowerment- Women’s Commission- Legislation against Child Labour and Atrocities against women and Scheduled Castes and Scheduled Tribes- Etc. etc.

6. Social Welfare Schemes
Andyodaya Anna Yojana, Balika Samridhi Yojana, Bharat Nirman, Indira Awaas Yojana, Integrated Child Development Scheme, Jawahar Rozgar Yojana, Kudumbasree, Mahila Samridhi Yojana, National Foodfor Work Programme, NRDP, NREGP, Prime Minister'sRozgar Yojana, Rural Development Pradhan Mantri Adharsh Gram Yojana, Samagra Awaas Yojana, Sampoorna Grameen Rozgar Yojana, Valmiki Ambedkar Awaas Yojana, Rural Landless Employment Guarantee Programme etc.

7. Information Technology and Cyber Laws
Fundamentals of Computers- Internet Etc - Cyber Laws

8. English Grammar
Grammar- Agreement of Subject and Verb- ConfusingAdjectives and AdverbsComparison of Adjectives- Correct usage of Articles- Prepositions- Direct and Indirect Speech- Active and Passive Voice- Correctionin Sentences-Etc Vocabulary- Gender- Singular and Plural- Synonyms- Antonyms- One word SubstitutesProblem concerning words- Idioms and their meanings-Etc

9. മലയാള വ്യാകരണം
വ്യാകരണം, ഭാഷയിലെ ശരിയായ പ്രയോഗം, ശരിയായ പദം , ശൈലി , അര്ഥം, അര്ത്ഥ വ്യത്യാസം,വിപരീതപദം,പദസംയോഗം തുടങ്ങിയവ

10. Current Affairs
Important World, National and Regional Events related to the Political and Scientific fields, Sports, Cinema and Literature etc