Tuesday, 28 February 2017

ഇങ്ങനെയും ഒരു ദ്വീപ്


     മെക്സിക്കോ സിറ്റിയിൽ നിന്ന് 17 മൈലുകളോളം അകലെയാണ് പാവകളുടെ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ജൂലിയ൯ സന്റാന ബരേര എന്നയാൾ ഒറ്റക്ക് താമസിച്ചു വന്ന ഒരു ദ്വീപായിരുന്നു അത്. 

  അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം ഒരു  ചെറിയ പെൺകുട്ടിയെ മുങ്ങി മരിച്ച നിലയിൽ ദ്വീപിന് സമീപത്ത് നിന്നും കണ്ടെത്തുകയുണ്ടായി. കുറച്ചു ദിവസത്തിനു ശേഷം കുട്ടിയുടെ ശരീരം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഒരു പാവയെയും കണ്ടെത്തി.

  കുട്ടിയുടെ ആത്മാവ് ആ പാവയിലുണ്ട് എന്ന വിശ്വാസത്തിൽ കുട്ടിയോടുള്ള ആദരസൂചകമായി ബരേര ആ പാവയെ ഒരു മരത്തിൽ തൂക്കിയിട്ടു. 

പിന്നീട് ദ്വീപിൽ വന്നടിയുന്ന പൊട്ടിയതും പൊളിഞ്ഞതുമായ പാവകളെയെല്ലാം ബരേര മരങ്ങളിലും മറ്റും തൂക്കിയിട്ടു.

  ദ്വീപിനെ പറ്റി പുറംലോകം അറിഞ്ഞത് മുതൽ ധാരാളം സഞ്ചാരികൾ ദ്വീപിലേക്ക് വന്നു തുടങ്ങി, അങ്ങനെ വന്നവരും കുറെ പാവകളെ ഒപ്പം കൊണ്ടു വന്നു. അങ്ങനെ ആ ദ്വീപ് മുഴുവ൯ അവയവങ്ങൾ നഷ്ടപ്പെട്ടതോ നശിപ്പിക്കപ്പെട്ടതോ ആയ പാവകളെ കൊണ്ട് നിറഞ്ഞു.





 പകൽ വെളിച്ചത്തിൽ തന്നെ അത്യന്തം ഭയാനകമാണ് ഇവിടത്തെ കാഴ്ചകൾ, ഒരു കണ്ണ് നഷ്ടപ്പെട്ടതോ പുറത്തേക്ക് തള്ളിയതോ ആയ പാവകൾ ഒരു പക്ഷേ നിങ്ങളെ തുറിച്ച് നോക്കിയേക്കാം. 

  എന്തായാലും രാത്രി ദ്വീപിലേക്ക് സഞ്ചരിക്കുന്നത് അത്ര നല്ലതല്ല എന്നാണ് പറയപ്പെടുന്നത്. 

  2001ൽ ജൂലിയ൯ സന്റാന ബരേര മരണപ്പെട്ടു. അതിശയം എന്തെന്നാൽ പെൺകുട്ടിയുടെ ശവശരീരം കണ്ടെത്തി എന്ന് പറയപ്പെടുന്ന അതേ സ്ഥലത്ത് നിന്നാണ് മുങ്ങി മരിച്ച നിലയിൽ അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Saudi Arabia King Is Traveling to Indonesia With 506 Tons of Luggage including 2limos

 Saudi Arabia King Is Traveling to Indonesia With 506 Tons of Luggage


The king of Saudi Arabia, Salman bin Abdul Aziz Saud, is traveling to Indonesia this week—and he is not packing light. Per The Washington Post, King Salman is visiting the country along with 506 tons of cargo, an amount that roughly translates to 240 elephants or 300 cars.

It's the first time a Saudi king has visited the country in 46 years, and he's going all out. Among the huge haul are some pretty high-luxury items: Not only will King Salman be traveling with two Mercedes-Benz S600 limousines, he's also bringing his own vertical methods of transportation in the form of two electric elevators.
Of course, since the king's luggage outdoes even the most liberal of carry-on policies, transporting the cargo is its own considerable undertaking. Adji Gunawan of the airfreight company PT Jasa Angkasa Semesta (JAS) reportedly told the Antara news agency that his company used 572 workers to effectively arrange transport of the Saudi cargo.
Dramatic though it may seem, the grandiose travel style is nothing new for Saudi royalty.

 In 2015, King Salman and a 1,000-person entourage reportedly angered a local mayor on the French Riviera after an attempt to build an elevator in a local beach's sand without permission. That same year, when visiting Washington, D.C., the royal enclave bought out the entirety of the 222-room Four Seasons Hotel Washington, D.C. in Georgetown.
King Salman's trip to Indonesia comes as the economic relationship between the country and Saudi Arabia takes on renewed significance. The royal will also travel to Japan, China, the Maldives, and Jordan.

വൈദീകന്റെ പീഡനം; പത്ത് ലക്ഷം വാങ്ങി മകളുടെ കുഞ്ഞിന്റെ പിതൃത്വം പിതാവ് ഏറ്റെടുത്തു; ഫാദര്‍ റോബിനെ രക്ഷിക്കാന്‍ സഭാനേതൃത്വവും ഇടപ്പെട്ടു

കണ്ണൂര്‍: പള്ളി വികാരി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം ഒതുക്കിതീര്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് നല്‍കിയത് പത്ത് ലക്ഷം. ഇതിനിയായി സഭാ നേതൃത്വം നേരിട്ട് ഇടപെടുകയും ചെയ്തു. ആദ്യം പത്ത് ലക്ഷം വാങ്ങാന്‍ ഇവര്‍ തയ്യാറായില്ല. കേസുമായി മുന്നോട്ട് പോയാല്‍ കള്ളക്കേസില്‍ കുടുക്കി എല്ലാവരെയും ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് മാതാപിതാക്കള്‍ കീഴടങ്ങിയത്.
വൈദീകനില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി മകളുടെ ഗര്‍ഭത്തിന്റേയും ജനിച്ച് കുട്ടിയുടെ പിതൃത്വവും പെണ്‍കുട്ടിയുടെ പിതാവ് ഏറ്റെടുത്ത ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.

കൊട്ടിയൂര്‍ ഇടവകയിലേ ഐ.ജെ.എം പ്ലസ്ടു സ്‌കൂളിലേ മാനേജര്‍ കൂടിയായ ഫാ.റോബിന്‍ പെണ്‍കുട്ടിയേ നിരന്തിരമായി ലൈംഗീകമായി ചൂഷണം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ പിതാവും മാതാവും കൂടി എല്ലാം രഹസ്യമാക്കി വയ്ച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയേ തൊക്കിലങ്ങാടി ക്രിസ്തുരാജാ ആശുപത്രിയില്‍ എത്തിച്ച് രഹസ്യമാക്കി പ്രസവിപ്പിച്ചു. പ്രസവവും ജനന രജിസ്‌റ്റ്രേഷനും എല്ലാം കന്യാസ്ത്രീകള്‍ നടത്തുന്ന ഈ ആശുപത്രി അതീവ രഹസ്യമാക്കി വയ്ച്ചു. മാത്രമല്ല ആശുപത്രി ചിലവുകള്‍ ഫാ.റോബിന്‍ വഴി നല്കുകയായിരുന്നു

ഇക്കാര്യത്തില്‍ പ്രസവ ശിശ്രൂഷക്കായി വൈദീക തന്റെ വിശ്വസതയായ മറ്റൊരു യുവതിയേ നിയോഗിക്കുകയായിരുന്നു. ഈ യുവതിയും കൊട്ടിയൂര്‍ ഇടവകയിലേ വൈദീകന്‍ വികാരിയായ പള്ളിയിലെ അംഗമാണ്. ഈ സ്ത്രീയേ ചുറ്റിപറ്റി ഏറെ കാലമായി പല വിവാദങ്ങളും പുറത്തുവന്നിരുന്നു.
തുടര്‍ന്ന് പ്രസവം കഴിഞ്ഞ് പെണ്‍കുട്ടിയേ സഭയിലെ മറ്റ് ഉന്നതരും മാനന്തവാടി രൂപതയിലെ ബന്ധപ്പെട്ടവരും ചേര്‍ന്ന് വയനാട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ചു. പ്രസവം കഴിഞ്ഞിട്ട് 4 ആഴ്ച്ചകളായി. ഇതിനിടെ സംഭവം പുറത്തായപ്പോള്‍ ഫാ. റോബിന്‍ മാതാപിതാക്കളുമായി കൂടികാഴ്ച്ച നടത്തി. 10 ലക്ഷം രൂപക്ക് വിവാദം ഒതുക്കി തീര്‍ത്തു. 10 ലക്ഷം രൂപ ഇവര്‍ക്ക് കൈമാറുകയും ചെയ്തു.


പെണ്‍കുട്ടിയുടെ ഗര്‍ഭത്തിന് ഉത്തരവാദി പിതാവാണെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തണമെന്നായിരുന്നു ഫാ.റോബിന്‍ വയ്ച്ച് ഉപാധി. പെണ്‍കുട്ടിയുടെ അമ്മ ഇത് സമ്മതിച്ചു. മകളുടെ ഗര്‍ഭത്തിന്റേയും പിറന്ന കുട്ടിയുടേയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പിതാവും സമ്മതിച്ചു.കുട്ടിയേ താന്‍ ഏറ്റെടുത്ത് അനാഥാലയത്തിലേക്ക് മാറ്റാമെന്നും എല്ലാ ജീവിതകാര്യവും താന്‍ നോക്കാമെന്നും വൈദീകന്‍ ഉറപ്പു നല്കി. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹത്തിന് തടസമില്ലെന്നും താന്‍ സമയമാകുമ്പോള്‍ ആളെ കണ്ടെത്തിതരാമെന്നും വൈദീകന്‍ ഉറപ്പു നല്കി.


എന്നാല്‍ പെണ്‍കുട്ടിക്ക് വൈദീകനോടായിരുന്നു താല്പര്യം. പപ്പ ഇതൊന്നും ഏറ്റെടുക്കേണ്ടെന്നും വൈദീകനാണെന്ന് പറയുന്നതിലാണ് എനിക്ക് അഭിമാനമെന്നും പെണ്‍കുട്ടി നിര്‍ബന്ധിച്ചു. പപ്പ ആണെന്ന് പറഞ്ഞാല്‍ അത് എനിക്ക് ഇപ്പോള്‍ കിട്ടിയതിനേക്കാള്‍ വലിയ അപമാനം ലഭിക്കുമെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ മാതാപിതാക്കളുടെ ഭീഷണിക്ക് മുന്നില്‍ പെണ്‍കുട്ടി വഴങ്ങുകയായിരുന്നു.
തുടര്‍ന്ന് വിഷയം നാട്ടില്‍ ലീക്കായി. പിതാവ് മകളേ ഗര്‍ഭിണിയാക്കി എന്നും പെണ്‍കുട്ടി പ്രസവിച്ചെന്നും വാര്‍ത്തകള്‍ പരന്നു. പെണ്‍കുട്ടിയുടെ കൂട്ടുകാര്‍ തമ്മില്‍ ഫോണ്‍ വിളികളും മറ്റും നടത്തി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വന്ന് പിതാവിനേ ചോദ്യം ചെയ്തു.

പിതാവ് എല്ലാ കുറ്റവും ഏറ്റെടുത്തു. ലൈംഗീകമായി ചൂഷണം ചെയ്തതും എല്ലാം നടന്ന കഥ പോലെ പിതാവ് പറഞ്ഞു കേള്‍പ്പിച്ചു. അമ്മയും പറഞ്ഞു പെണ്‍കുട്ടിയേ ഗര്‍ഭിണിയാക്കിയതും മറ്റും അവളുടെ പിതാവാണെന്ന്. ഞങ്ങള്‍ക്ക് പരാതി ഇല്ലെന്നും കുട്ടിയേ ഞങ്ങള്‍ നോക്കികൊള്ളാമെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.

10 ലക്ഷം രൂപവാങ്ങി പള്ളി വികാരി അച്ഛനേയും, സഭയേയും രക്ഷിക്കാന്‍ സ്വന്തം മകളുടെ ഗര്‍ഭവും ജനിച്ച കുട്ടിയുടെ പിതൃത്വവും പിതാവ് ഏറ്റെടുത്തപ്പോള്‍ പെണ്‍കുട്ടിയേ ചൈല്‍ഡ് ലൈന്‍ കാര്‍ വെറുതേ വിട്ടില്ല. പെണ്‍കുട്ടിയേ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയും കൗണ്‍സിലിങ്ങ് നടത്തുകയും ചെയ്തു.പിതാവ് ബന്ധപ്പെട്ട രീതി വരെ പെണ്‍കുട്ടി ആദ്യം വിവരിച്ചു. എന്നാല്‍ പെണ്‍കുട്ടിക്ക് 16 വയസുള്ളതിനാല്‍ ബാല ലൈംഗീക പീഢനമാണെന്നും പിതാവ് ക്രിമിനല്‍ ആണെന്നും ഇപ്പോള്‍ തന്നെ പിതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റുകയാണെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. അതോടെ പെണ്‍കുട്ടി സ്വയം തകര്‍ന്ന് നടന്നതെല്ലാം വെളിപ്പെടുത്തുകയായിരുന്നു

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പ്രസവം: വൈദികന്‍ കുറ്റം സമ്മതിച്ചു

പേരാവൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ പിടിയിലായ, കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ വികാരി റോബിന്‍ വടക്കുഞ്ചേരിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കാനഡയിലേക്ക് മുങ്ങുന്നതിനിടെ ചാലക്കുടിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അതിനിടെ, സംഭവത്തില്‍ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. പെണ്‍കുട്ടി പീഡനത്തിനിരയായ വിവരവും പ്രസവിച്ച വിവരവും പുറത്തറിയിക്കാതെ മൂടിവച്ചവര്‍ക്കെതിരെ ശക്തമായ നടപടിസ്വീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 

നിരവധി തവണ പള്ളിയില്‍ വച്ച്‌ വൈദികന്‍ പീഡിപ്പിച്ചതായി കുട്ടി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരെപോലും തെറ്റിദ്ധരിപ്പിക്കാന്‍ വൈദികന്‍ ശ്രമം നടത്തി. വൈദികന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇയാളുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഏതാനും ദിവസങ്ങള്‍ വിവരം പുറംലോകം അറിയാതെ പോയെങ്കിലും നാട്ടുകാരില്‍ ചിലര്‍ രഹസ്യമായി ചൈല്‍ഡ്ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി കുട്ടിയുമായി സംസാരിച്ചപ്പോഴാണ് വൈദികന്റെ ക്രൂരത പുറത്തുവന്നത്.

അതിനിടെ വൈദികന്‍ മുങ്ങാനുള്ള ശ്രമം നടത്തിയിരുന്നു. സഭയുമായി ബന്ധപ്പെട്ട ചില ആളുകളാണ് വൈദികന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുത്തതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. വൈദികനെ കൂടാതെ ഇവരുടെ പേരിലും സഭ നടപടി എടുക്കുമെന്നാണ് അറിയുന്നത്. വൈദികനെ സഭാ നടപടികളില്‍ പുറത്താക്കിയിട്ടുണ്ട്. പേരാവൂര്‍ സി.ഐ എന്‍. സുനില്‍ കുമാറും സംഘവുമാണ് പള്ളി വികാരിയെ കസ്റ്റഡിയിലെടുത്തത്. പോക്സോ നിയമപ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.കൂത്തുപറമ്ബ് തെക്കിലങ്ങാടിയില്‍ ക്രൈസ്തവ സഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയും പെണ്‍കുട്ടിയുടെ പ്രസവ വിവരം മറച്ചുവച്ചു. പ്രസവം മറച്ച്‌ വച്ച ആശുപത്രിയുടെ പേരിലും നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മറ്റൊരു രോഗത്തിന് കുട്ടിയെ സര്‍ജ്ജറിക്ക് വിധേയമാക്കി എന്നാണ് ബന്ധുക്കളും അയല്‍ക്കക്കാരോടും വീട്ടുകാര്‍ പറഞ്ഞത്. നവജാത ശിശുവിനെ സഭയുടെ കീഴിലുള്ള വയനാട്ടിലെ ഒരു അനാഥാലയത്തിലേക്ക് മാറ്റിയിരുന്നു.

Monday, 27 February 2017

Beware boys, Daddy is back.

നോക്കിയ 3310 തിരിച്ചു വരുന്നു. 

     അതെ, നോക്കിയയുടെ "തക൪ക്കാനാകാത്ത" ആ ഫോൺ തിരിച്ച് വരികയാണ്. 4G, 3G ഫോണുകൾ അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തിൽ ഒരു 2G ഫോൺ മാറ്റങ്ങളോടെ തിരികെയെത്തുന്നു എന്ന് വാര്‍ത്തകൾ വന്നത് മുതൽ ആരാധകർ അക്ഷമരായി കാത്തിരിക്കുകയായിരുന്നു. നോക്കിയ ബ്രാന്റിനെ ഏറ്റെടുത്ത HMD Global എന്ന പുതിയ കമ്പനിയാണ് 3310 പുറത്തിറക്കിയിരിക്കുന്നത്.

      പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഡിസ്പ്ലേക്ക് പകരം പുത്ത൯ കള൪ ഡിസ്‌പ്ലേയാണ് ഇത്തവണ,  കൂടാതെ പി൯ക്യാമറയും സ്ഥാനം പിടിച്ചിട്ടുണ്ട്. കൂടുതൽ വലിയ സ്ക്രീനാണ് മറ്റൊരു പ്രധാന ആക൪ഷണം. 22 മണിക്കൂ൪ സംസാരസമയവും ഒരു മാസം സ്റ്റാന്റ്ബൈ സമയവും കമ്പനി ഉറപ്പ് തരുന്നുണ്ട്. MicroUSB ചാ൪ജ൪ വഴിയാണ് ഫോൺ ചാ൪ജ് ചെയ്യുന്നത് (പഴയ പി൯ ടൈപ്പ് അല്ല)  ഒരു ഹെഡ്ഫോൺ സോക്കറ്റ് കൂടിയുണ്ട്. പഴയ നോക്കിയ 3310യുടെ സോഫ്റ്റ് വെയറായ s'30യുടെ പരിഷ്കരിച്ച പതിപ്പാണ് പുതിയ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

     ബാഴ്സലോണയിൽ വച്ച് നടന്ന വേൾഡ് മൊബൈൽ കോൺഗ്രസിൽ  ഫോൺ ഔദ്യോഗികമായി പുറത്തിറക്കിയത്. ഉദ്ദേശം 3500 രൂപയോളമാണ് ഇന്ത്യ൯ വിപണിയിലെ വില പ്രതീക്ഷിക്കുന്നത്.

വക്കീല്‍ പണി ഉപേക്ഷിച്ച് ലൈംഗിക തൊഴിലാളിയായ യുവതി


  • ജോലിയില്‍ തൃപ്തിയില്ലാത്ത യുവ അഭിഭാഷക ജോലി ഉപേക്ഷിച്ച് ലൈംഗിക തൊഴിലാളിയുടെ വേഷത്തില്‍. ബ്രസീലിലില്‍ നിന്നുള്ള  സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ഡെയ്ലിമെയില്‍ പത്രമാണ്. ഭരണഘടനാ നിയമങ്ങളില്‍ വിദഗ്ധയായ ക്ലൗഡിയ ഡി മാര്‍ചി എന്ന അഭിഭാഷകയാണ് ജോലി ഉപേക്ഷിച്ച് പുതിയ ജോലി കണ്ടെത്തിയത്. അഭിഭാഷക വൃത്തി ഉപേക്ഷിച്ച് ബ്രസീല്‍  തലസ്ഥാനമായ ബ്രസീലിയയില്‍ എത്തിയാണ് ക്ലൗഡിയ പുതിയ ജോലിയുമായി പ്രത്യക്ഷപ്പെട്ടത്.

മണിക്കൂറിന് 150 പൗണ്ടാണ് താന്‍ ഉണ്ടാക്കുന്നത് എന്നാണ് ഇവരുടെ അവകാശവാദം. നിയമരംഗത്തെ പുരുഷ മേധാവിത്വമാണ് തന്നെ മാറ്റിചിന്തിപ്പിച്ചത് എന്ന് ക്ലൗഡിയ പറഞ്ഞു. പുരുഷ മേധാവിത്വത്തില്‍ നിന്നുള്ള പൂര്‍ണ്ണസ്വാതന്ത്ര്യമാണ് പുതിയ ജോലി തനിക്ക് നല്‍കുന്നത് എന്ന് ഇവര്‍ പറയുന്നു. താന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്നും ക്ലൗഡിയ കൂട്ടിച്ചേര്‍ത്തു. 
ബ്രസീലിലെ ലൈംഗിക തൊഴിലാളികളില്‍ ഭൂരിപക്ഷം പേരും വ്യാജ പേരുകളിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ തന്‍റെ പേരും ചിത്രവും പുറത്ത് വിടുന്നതില്‍ ക്ലൗഡിയയ്ക്ക് പരാതിയില്ല. സ്വന്തം പേര് വെളിപ്പെടുത്തിക്കൊണ്ട് തന്നെ ലൈംഗിക തൊഴില്‍ ചെയ്യണമെന്നാണ് അവരുടെ നിലാപാട്. 
ലൈംഗിക തൊഴിലാളി എന്ന നിലയിലുള്ള തന്‍റെ അനുഭവങ്ങള്‍ അവര്‍ ഒരു ബ്ലോഗില്‍ എഴുതുന്നുണ്ട്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പുരുഷന്‍മാരെ ഉപദേശിക്കുന്ന ടൂട്ടോറിയലുകള്‍ ഈ ബ്ലോഗിലുണ്ട്. പുരുഷന്‍മാര്‍ക്ക് ലൈംഗികതയിലുള്ള പാഠങ്ങളും ബ്ലോഗിലുണ്ട്.

Oscar winners 2017


Best picture: - Moonlight


Best actress: - Emma Stone (La La Land)


Best actor: - Casey Affleck (Manchester By The Sea)


Best director: - Damien Chazelle (La La Land)


Best supporting actress: - Viola Davis (Fences)


Best supporting actor: - Mahershala Ali (Moonlight)


Best original screenplay: Kenneth Lonergan
 (Manchester By The Sea)


Best adapted screenplay: Barry Jenkins and Tarell Alvin McCraney (Moonlight)


Best cinematography: Linus Sandgren (La La Land)

Best original score: Justin Hurwitz (La La Land)

Best original song: Justin Hurwitz, Benj Pasek and Justin Paul (La La Land)

Best sound editing: Sylvain Bellemare (Arrival)

Best foreign language film: Asghar Farhadi (The Salesman)

Best film editing: John Gilbert (Hacksaw Ridge)

Best visual effects: Robert Legato, Adam Valdez, Andrew R. Jones and Dan Lemmon (The Jungle Book)


Best production design: David Wasco and Sandy Reynolds Wasco (La La Land)

Best sound mixing: Kevin O'Connell, Andy Wright, Robert Mackenzie and Peter Grace (Hacksaw Ridge)

Best documentary feature: Ezra Edelman and Caroline Waterlow (O.J.: Made in America)

Best animated film: Byron Howard, Rich Moore and Clark Spencer (Zootopia)

Best animated short film: Alan Barillaro and Marc Sondheimer (Piper)

Best documentary short subject: Orlando von Einsiedel and Joanna Natasegara (The White Helmets)
Best live action short film: Kristof Deak and Anna Udvardy (Sing)

Best make-up: Alessandro Bertolazzi, Giorgio Gregorini and Christopher Nelson (Suicide Squad)

Best costume design: Colleen Atwood (Fantastic Beast and Where To Find Them)

Discovery of New Planetary Systems


 

 TRAPPIST-1







TRAPPIST-1, also designated as 2MASS J23062928-0502285, is an ultra-cool dwarf star located 39.5 light-years (12.1 parsecs) from the Sun in the constellation Aquarius . As of February 2017, it has been shown to host seven terrestrial planets, a larger number than detected for any otherplanetary system.

Astronomers first discovered three Earth-sized planets orbiting the dwarf star in 2015. A team led by Michaël Gillon at the University of Liège in Belgium detected the planets using transit photometry with the Transiting Planets and Planetesimals Small Telescope (TRAPPIST) at the La Silla Observatory inChile. On 22 February 2017, astronomers announced four additionalexoplanets around TRAPPIST-1. 

This work used the NASA Spitzer Space Telescope and the Very Large Telescope at Paranal, among others, and brought the total number of planets to seven, of which three are considered to be within its habitable zone; conceivably, the others also could be habitable insofar as they may possess liquid water somewhere on their surface.

എച്ച്‌ഐവി ബാധിതനായ ഭര്‍ത്താവിനെ ഭാര്യ തൊഴിച്ചുകൊന്നു http:/

എച്ച്‌ഐവി ബാധിതനായ ഭര്‍ത്താവിനെ ഭാര്യ തൊഴിച്ചുകൊന്നു

http://dhunt.in/211UJ?ss=com.apple.UIKit.activity.CopyToPasteboard&s=i

via Dailyhunt

Sunday, 26 February 2017

കൊളുക്കുമലയിലെ സൂര്യോദയം

  
അടുത്തിടെ ന്യൂ ജനറേഷ൯ ചെത്ത് പയ്യന്മാ൪ ഫേമസാക്കിയ മീശപ്പുലിമലയുടെ തൊട്ട് താഴെയാണ് കൊളുക്കുമല. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ടീ പ്ലാന്റേഷനുകളാണ് ഇവിടത്തെ പ്രത്യേകത. ഒരു പരസ്യത്തിൽ ലാലേട്ട൯ പറയുന്നത് പോലെ "ഉയരം കൂടുന്തോറും ചായയുടെ സ്വാദും കൂടും" എന്നത് ശരിക്കും ഉള്ളതാണ് കേട്ടോ. അപ്പൊ പറഞ്ഞു വന്നത് അതല്ല, മീശപ്പുലിമലയുടെ പ്രൗഢിയിൽ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇവിടെ സമുദ്ര നിരപ്പിൽ നിന്ന് 7000 അടിയോളം ഉയരത്തിൽ നിന്നുള്ള സൂര്യോദയം ഒന്ന് കാണേണ്ട കാഴ്ചയാണ്. തേയില തോട്ടങ്ങളുടെ ഇടയിലൂടെ കല്ലും മണ്ണും നിറഞ്ഞ വഴിയിലൂടെയാണ് ഇവിടെ എത്തിച്ചേരാ൯ സാധിക്കുക.
മലയുടെ താഴെ നിന്ന് ജീപ്പുകൾ ട്രിപ്പ് നടത്തുന്നുണ്ട് ഇനി ഇപ്പൊ ബൈക്കിൽ വരുന്നവ൪ക്ക് (ബുള്ളറ്റ് ആണെങ്കിൽ നല്ലത്) അങ്ങനെയും പോകാം. ഇനി ഇത് രണ്ടും വേണ്ട എന്നാണെങ്കിൽ ഒരു കിടില൯ ട്രക്കിങ് ആക്കി മാറ്റുകയും ചെയ്യാം, റോഡിൽ നിന്ന് മാറി തേയില ചെടികൾ വകഞ്ഞു മാറ്റി സ്വന്തമായി പുതിയ വഴികൾ തെളിച്ചങ്ങനെ പോകാം. അങ്ങനെ വഴികൾ വെട്ടിത്തെളിച്ച് ചെന്ന് ഉച്ചിയിലെത്തി ആ സൂര്യോദയം കാണുമ്പോ കിട്ടുന്ന ഒരു ഫീലുണ്ടല്ലോ അതൊന്ന് വേറെ തന്നെയാണ്. ഇതിന്റെ നേരെ എതി൪ വശത്താണ് മൂന്നാ൪ ടോപ് സ്റ്റേഷ൯.
നടന്ന് പോകാ൯ താല്പര്യമുള്ളവ൪ വെളുപ്പിന് ഒരു 3-4 മണിയോടു കൂടി എത്തുന്നതാണ് നല്ലത് (ഉദ്ദേശം 4 കിലോമീറ്ററോളം കയറ്റമാണ് അല്പം ശ്രദ്ധിച്ചില്ലെങ്കിൽ സൂര്യോദയം മിസ്സായേക്കാം), ജീപ്പിന് പോകാ൯ ഉദ്ദേശിക്കുന്നവരും അധികം വൈകേണ്ട തിരക്കുള്ള സമയമാണെങ്കിൽ കാത്തു നിൽക്കേണ്ടി വന്നേക്കാം (നാലു പേ൪ക്ക് 1200 ആണ് റേറ്റ് എന്നു തോന്നുന്നു), ഇനി ബൈക്കേഴ്സ് ആണെങ്കിലും വലിയ കുഴപ്പമില്ല അത്യാവശ്യം വെല്ലുവിളികൾ നിറഞ്ഞ ഒരു ഓഫ് റോഡ് അനുഭൂതി അനുഭവിക്കാം.
അപ്പൊ ഇനി താമസിക്കേണ്ട അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ വാരിക്കൂട്ടി ഇറങ്ങിക്കോ വേഗം തന്നെ...

ദീ കാണുന്നതാണ് മീശപ്പുലിമല. (കൊളുക്കുമലയിൽ നിന്ന് രണ്ടര മണിക്കൂറോളം നടക്കണം മീശപ്പുലിമലയുടെ മുകളിലെത്താ൯)