നോക്കിയ 3310 തിരിച്ചു വരുന്നു.
അതെ, നോക്കിയയുടെ "തക൪ക്കാനാകാത്ത" ആ ഫോൺ തിരിച്ച് വരികയാണ്. 4G, 3G ഫോണുകൾ അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തിൽ ഒരു 2G ഫോൺ മാറ്റങ്ങളോടെ തിരികെയെത്തുന്നു എന്ന് വാര്‍ത്തകൾ വന്നത് മുതൽ ആരാധകർ അക്ഷമരായി കാത്തിരിക്കുകയായിരുന്നു. നോക്കിയ ബ്രാന്റിനെ ഏറ്റെടുത്ത HMD Global എന്ന പുതിയ കമ്പനിയാണ് 3310 പുറത്തിറക്കിയിരിക്കുന്നത്.
പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഡിസ്പ്ലേക്ക് പകരം പുത്ത൯ കള൪ ഡിസ്‌പ്ലേയാണ് ഇത്തവണ, കൂടാതെ പി൯ക്യാമറയും സ്ഥാനം പിടിച്ചിട്ടുണ്ട്. കൂടുതൽ വലിയ സ്ക്രീനാണ് മറ്റൊരു പ്രധാന ആക൪ഷണം. 22 മണിക്കൂ൪ സംസാരസമയവും ഒരു മാസം സ്റ്റാന്റ്ബൈ സമയവും കമ്പനി ഉറപ്പ് തരുന്നുണ്ട്. MicroUSB ചാ൪ജ൪ വഴിയാണ് ഫോൺ ചാ൪ജ് ചെയ്യുന്നത് (പഴയ പി൯ ടൈപ്പ് അല്ല) ഒരു ഹെഡ്ഫോൺ സോക്കറ്റ് കൂടിയുണ്ട്. പഴയ നോക്കിയ 3310യുടെ സോഫ്റ്റ് വെയറായ s'30യുടെ പരിഷ്കരിച്ച പതിപ്പാണ് പുതിയ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.




No comments:
Post a Comment